മോദിയെ കുറിച്ച് താന്‍ കേട്ടിട്ട് പോലുമില്ല; കാശു തന്നാണ് മോദി തന്നെ കൊണ്ട് ജീവചരിത്രം എഴുതിച്ചതെന്ന്‍ മുന്‍ ബിബിസി മാധ്യമ പ്രവര്‍ത്തകന്‍

single-img
11 November 2015

lanceഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താന്‍ എഴുതിയ ജീവചരിത്രം കൂലിയെഴുത്തായിരുന്നെന്ന്  ബ്രിട്ടന്‍ സ്വദേശിയും മുന്‍ ബിബിസി മാധ്യമ പ്രവര്‍ത്തകനുമായ ലാന്‍സ് പ്രിന്‍സ്. നരേന്ദ്ര മോദിയുടെ ജീവിതത്തെ കുറിച്ചും ഗുജറാത്തിലെ വികസനത്തെ കുറിച്ചും ലാന്‍സ് പ്രിന്‍സ്  എഴുതിയത് മുമ്പ് വലിയ ചര്‍ച്ച ആയിരുന്നു. എന്നാല്‍ അതിന്റെ പിന്നിലെ രഹസ്യം thetimes.co.uk യിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

തനിക്ക്  നരേന്ദ്ര മോദിയെ കുറിച്ചോ മോദി പ്രഭാവത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നെന്നും കാശു തന്നാണ് തന്നെ കൊണ്ട് മോദി ജീവചരിത്രം എഴുതിച്ചെതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മേയ് അവസാനം വരെ താന്‍ മോദിയെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നും പ്രധാനമന്ത്രിയുടെ  സഹായികള്‍ തന്നെ വിളിച്ച് അദ്ദേഹത്തെ കുറിച്ച് എഴുതണമെന്ന് അവശ്യപ്പെട്ട് നല്ലൊരു തുക വാഗ്ദാനം ചെയ്തെന്നു. അതു പ്രകാരമാണ് മോദിയെ പറ്റി ജീവചരിത്രം താന്‍ എഴുതിയതെന്നും ലാന്‍സ് പ്രിന്‍സ് വ്യക്തമാക്കി.  പ്രിന്‍സ് മോദിയുടെ വ്യക്തി പ്രഭാവത്തെ കുറിച്ച് എഴുതുന്നതിനെ സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രാധാന്യത്തോടെ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ബിജെപി വക്താക്കള്‍ ഇതിനെ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാന്‍സ് പ്രിന്‍സ് റിപ്പോര്‍ട്ട് പുറത്ത് വിട്ട പത്രത്തിനെ വിമര്‍ശിച്ചും തന്റെ നിലപാട് തിരുത്തിയും രംഗത്ത് വന്നിരുന്നു.