സര്‍ക്കാര്‍ വീണാലും മാണി രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്

single-img
10 November 2015

23tv_mani_jpg_1526934g

സര്‍ക്കാര്‍ വീണാലും ധനകാര്യമന്ത്രി കെ.എം. മാണി രാജിവച്ചേ മതിയാകൂവെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന് കോണ്‍ഗ്രസ്. ഘടകകക്ഷികളുടെയും നിലപാട് ഇതുതന്നെയാണെന്നു കോണ്‍ഗ്രസ് മാണിയെ അറിയിച്ചിട്ടുണ്ട്. മാണി രാജിവയ്ക്കാതെ മറ്റു പോംവഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാണിയെ അറിയിച്ചിട്ടുണ്ട്.

മാണി രാജിവയ്ക്കുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുകയെന്ന ഒറ്റവാക്ക് മറുപടിയാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നല്‍കിയത്. കൂനിന്‍മേല്‍ കുരുപോലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനു മുമ്പ് മാണി രാജിവെക്കണമെന്നുള്ളതാണ് ലീഗിന്റെ നിലപാട്.

ധനമന്ത്രി കെ.എം.മാണി നിഷേധ നിലപാട് എടുക്കില്ലെന്നു കരുതുന്നതായി യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ നേരശത്ത വ്യക്തമാക്കിയിരുന്നു.