ഖജനാവ് ഏല്‍പ്പിക്കാന്‍ അങ്ങയെപോലെ വിശ്വസ്തന്‍ മറ്റാരുമില്ലെന്ന് മാണിയെ പരിഹസിച്ച് ബി. ഉണ്ണികൃഷ്ണന്‍

single-img
10 November 2015

Unnikrishnan

ഖജനാവ് ഏല്‍പ്പിക്കാന്‍ അങ്ങയെപോലെ വിശ്വസ്തന്‍ മറ്റാരുമില്ലെന്ന് മാണിയെ പരിഹസിച്ച് ബി. ഉണ്ണികൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി. ഉണ്ണികൃഷ്ണന്‍ മാണിയെ പരിഹസിച്ച് രംഗത്തെത്തിയത്.

ബി. ഉണ്ണികൃഷ്ണന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഈ സീസര്‍ക്കോ അതിയാന്റെ ഭാര്യയ്‌ക്കോ പാലായുമായി പുലബന്ധമില്ലാത്ത സ്ഥിതിക്ക്, കോടതിപരാമര്‍ശത്തിന്റെ പേരില്‍ സാറ് രാജി വെയ്ക്കരുത് എന്നാണ് അങ്ങയുടെ വിനീത പ്രജകളായ ഞങ്ങളുടെ അഭിപ്രായം (ഞങ്ങക്കറിയാവുന്ന സീസര്‍, വെല ഇച്ചരെ കൂടുതലാണേലും, സംഗതി ഡബിള്‍ ഓക്കെയാ). സംസ്ഥാനത്തിന്റെ ഖജനാവ് കണ്ണും പൂട്ടി വിശ്വസിച്ചേല്‍പ്പിക്കാന്‍, അങ്ങയെ പോലെ ഒരു അഴിമതിരഹിതനെ ഞങ്ങള്‍ക്ക് വേറെ കിട്ടുകേല, സാറെ.

പിന്നെ, ഇന്ത്യാമഹാരാജ്യത്തെ മൊത്തം ധനകാര്യമന്ത്രിമാരുടെ അധ്യക്ഷപദവി കൂടി അലങ്കരിക്കുന്ന ആളാ, സാറ്…അത് മറക്കരുത്. പണ്ട്,മറ്റേ പെരിസ്‌റ്റ്രോയിക്കേം ഗ്ലാസ്‌നോസ്റ്റുമൊക്കെ പ്രവചിച്ച അതേ ദീര്‍ഘദൃഷ്ടിയോടെ, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ മുഴുവനും ഉഴുത് മറിച്ച് ഒരു വഴിക്കാക്കണ്ട സാറ്, രാജി വെയ്‌ക്കേണ്ടിവരുന്ന അവസ്ഥയുണ്ടല്ലോ, അത് ഞങ്ങക്കാലോചിക്കാന്‍ കൂടി വയ്യ. അല്ലെങ്കില്‍ തന്നെ കോടതി നടത്തിയ ഒരൊറ്റ പരാമര്‍ശം പോരേ, സാറിന് രാജി വെയ്ക്കാതിരിക്കാന്‍; കോടതി എന്തുവാ പറഞ്ഞത്? സാറിന്റെ മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍. എനിക്ക് ചിരിവിന്നിട്ട് പാടില്ല. സാറിന്റെ മനസാക്ഷി എന്നും വലിയവായില്‍ എന്തുവാ പറഞ്ഞിട്ടുള്ളത്? ‘രാജിവെയ്ക്കരുത്. നല്ല ബലത്തില്‍ അള്ളിപിടിച്ചിരുന്നോണം’ എന്നല്ലിയോ? പിന്നെ ജനങ്ങള്‍! അത് നമ്മുക്കൊരു പ്രശ്‌നമല്ലല്ലോ. നമ്മളെ സംബന്ധിച്ചടത്തോളം, പാലായില്‍ മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷമുണ്ട്. ഭൂമിമലയാളത്തില്‍ ബാക്കി പ്രദേശങ്ങ ളില്‍ താമസിക്കുന്ന ക്ണാപ്പമ്മാരോട് പോയി റബ്ബറിന്‍ ചോട്ടിലെ കള പറയ്ക്കാന്‍ പറ, സാറെ. പിന്നല്ലാതെ!