അര്‍ബുദ രോഗിയായ യുവാവ് പാവയെ വിവാഹം കഴിച്ചു

single-img
10 November 2015

chineeseബീജിംഗ്‌: ചൈനയുടെ തലസ്ഥാനമായ  ബീജിങില്‍ അര്‍ബുദ രോഗിയായ ഇരുപത്തിയെട്ടുകാരന്‍ പാവക്കുട്ടിയെ വിവാഹം കഴിച്ചു.  സ്വന്തം സ്വാര്‍ത്ഥ താല്പര്യത്തിനായി ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെയാണ്  യുവാവ്‌ ഇത്തരത്തിലൊരു വിചിത്ര വിവാഹത്തിന്‌ മുതിര്‍ന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. അര്‍ബുദം കവര്‍ന്നെടുക്കുന്ന തന്റെ ജീവിതം ഭാര്യയെ വിധവയാക്കരുതെന്ന്‍ യുവാവിന് നിര്‍ബന്ധമുണ്ടായിരുന്നു.

മരിക്കുന്നതിന്‌ മുമ്പ്‌ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സ്വന്തം സ്വാര്‍ത്ഥതയ്‌ക്കായി ഒരു പെണ്‍കുട്ടിയുടെ ജീവിതം ബലിയാടാക്കാതിരിക്കാനാണ്‌ ഇങ്ങനെ വിവാഹം കഴിച്ചതെന്ന്‌ യുവാവ്‌ പറഞ്ഞു. യുവാവ്‌ ചെയ്‌ത പ്രവര്‍ത്തിയെ സാമൂഹ്യമാധ്യമങ്ങളിലും പ്രകീര്‍ത്തിക്കപ്പെട്ടു.ഇത്‌ ഇയാളുടെ വിപണനതന്ത്രം മാത്രമാണെന്ന്‌ അഭിപ്രായപ്പെട്ടവരുമുണ്ട്‌.