തൊഴിലാളികള്‍ക്ക് ഏറ്റവും അടുത്ത കുടുംബക്കാരുടെ മരണങ്ങള്‍ക്ക് ശമ്പളത്തോടെ അഞ്ച് ദിവസത്തെ അവധിക്ക് അവകാശമുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം

single-img
9 November 2015

Indians-in-Saudi-Arabia

തൊഴിലാളികള്‍ക്ക് ഏറ്റവും അടുത്ത കുടുംബക്കാരുടെ മരണങ്ങള്‍ക്ക് ശമ്പളത്തോടെ അഞ്ച് ദിവസത്തെ അവധിക്ക് അവകാശമുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം. പ്രവാസികള്‍ക്ക് ആശ്വാസമായുള്ള പുതിയ നിയമത്തെപ്പറ്റി ട്വിറ്ററിലൂടെയാണ് സൗദി തൊഴില്‍ മന്ത്രാലയം സൂചന നല്‍കിയത്. നേരത്തെ മൂന്ന് ദിവസമായിരുന്നു അവധിയാണ് തൊഴില്‍ മന്ത്രാലയം അഞ്ച് ദിവസമായി ഉയര്‍ത്തിയത്.

കൂട്ടത്തില്‍ ഭാര്യയുടെ പ്രസവത്തിന് ഒരു ദിവസം അവധി നല്‍കിയിരുന്നത് ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളോടെ മൂന്ന് ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. 2015 മാര്‍ച്ച് 23ന് പാസ്സാക്കിയ തൊഴില്‍ നിയമത്തില്‍ അവധി നല്‍കുന്നതുമായുള്ള 38 നിബന്ധന ഭേദഗതികളുണ്ട്. അതിനനസൃതമായി ഏറ്റവും അടുത്ത കുടുംബക്കാരുടെ മരണങ്ങള്‍ക്ക് ശമ്പളത്തോടെ അഞ്ച് ദിവസത്തെ അവധിക്ക് തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളികളുടെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരാരെങ്കിലും മരണപ്പെടുകയാണെങ്കില്‍ ഇമപ്പാഴുള്ള മൂന്ന് ദിവസത്തെ അവധിക്ക് പകരം അഞ്ച് ദിവസത്തെ അവധി നല്‍കുകാനാണ് വ്യവസ്ഥ ചെയ്യുന്നത്. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ശവച്ച് അപകടങ്ങളില്‍ പരിക്കേറ്റാല്‍ പ്രസ്തുത പരിക്കിന്റെ തോത് അനുസരിച്ച് ഒരു മാസം മുതല്‍ രണ്ടു മാസം വരെ അവധി നല്‍കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.