ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുമോയെന്ന ഭയം നീങ്ങിയെന്ന് ബിജു രമേശ്

single-img
9 November 2015

BIJUഹൈക്കോടതി വിധി വന്നതോടെ ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുമോയെന്ന ഭയം നീങ്ങിയെന്ന് ബാര്‍ ഉടമ ബിജു രമേശ്. സാധാരണ ജനങ്ങള്‍ക്ക് കോടതിയില്‍നിന്ന് മാത്രമെ സംരക്ഷണം ലഭിക്കൂവെന്നാണ് ഇതോടെ വ്യക്തമായത്. സുപ്രീം കോടതിയില്‍നിന്ന് അഭിഭാഷകനെ വരുത്തി അഴിമതിക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നകാലത്തോളം അന്വേഷണം അട്ടിമറിക്കാന്‍ അദ്ദേഹം ശ്രമം നടത്തുമെന്ന് ബിജു രമേശ് ആരോപിച്ചു.