ധനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിക്കും തല്‍സ്‌ഥാനത്ത്‌ തുടരാന്‍ അര്‍ഹത നഷ്‌ടപ്പെട്ടെന്ന്‌ : പിണറായി വിജയന്‍

single-img
9 November 2015

TH30_PINARAYI_VIJAY_516498fധനമന്ത്രി കെ.എം മാണിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും തല്‍സ്‌ഥാനത്ത്‌ തുടരാന്‍ അര്‍ഹത നഷ്‌ടപ്പെട്ടെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍. ഹൈക്കോടതി വിധി മാണിക്ക്‌ പുറമെ ഉമ്മന്‍ ചാണ്ടിയെയും ബാധിക്കുന്നതാണെന്നും പിണറായി ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു.
മാണി നാണം കെട്ട്‌ പുറത്തേക്ക്‌ പോകേണ്ടിവരുന്ന ഈ അവസ്‌ഥ ഉണ്ടാക്കി വെച്ചത്‌ ഉമ്മന്‍ ചാണ്ടിയാണ്‌.
മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ തുടരാനുള്ള അര്‍ഹതയും നഷ്‌ടപ്പെട്ടു. ഹെക്കോടതി വിധി മാണിയെ മാത്രമല്ല, ഉമ്മന്‍ചാണ്ടിയെയും ബാധിക്കുന്നതാണ്‌ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റില്‍ പിണറായി പറയുന്നു.