വര്‍ഗീയ വഴിയിലൂടെ നീങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മന്ത്രിമാരേയും മോശം പ്രകടനം നടത്തുന്ന മന്ത്രിമാരേയും ഒഴിവാക്കി കേന്ദ്ര കാബിനറ്റ് പുനഃസംഘടിപ്പിക്കാന്‍ നരേന്ദ്രമോദിയുടെ തീരുമാനം

single-img
9 November 2015

620x350xNarendra-Modi1.jpg.pagespeed.ic.8qtjbqmsJo

വര്‍ഗീയ വഴിയിലൂടെ നീങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മന്ത്രിമാരേയും മോശം പ്രകടനം നടത്തുന്ന മന്ത്രിമാരേയും ഒഴിവാക്കി കേന്ദ്ര കാബിനറ്റ് പുനഃസംഘടിപ്പിക്കാന്‍ നരേന്ദ്രമോദിയുടെ തീരുമാനം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്‍നിറത്തി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

പ്രധാനമായും വര്‍ഗീയ വഴിയിലൂടെ നീങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മന്ത്രിമാരെയും മന്ത്രിസഭയില്‍ മോശം പ്രകടനം നടത്തുന്ന മന്ത്രിമാരെയും മാറ്റാനാണ് മോദി ഉദ്ദേശിക്കുന്നത്. ബിജെപി പേദശീയ പ്രസിഡന്റ് അമിത് ഷായും മോദിയുടെ തീരുമാനത്തെ അംംീകരിച്ചതായാണ് സൂചന.

പയര്‍ വര്‍ഗങ്ങളുടെ വില ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് കുത്തനെ ഉയര്‍ന്നിരുന്നു. ഇതും ബി.ജെ.പി ബിഹാറില്‍ തോല്‍ക്കാന്‍ വഴിവെച്ചിരുന്നു. വിലവര്‍ദ്ധനവിന്റെ പേരില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി റാം വിലാസ് പാസ്വാനോടും കാര്‍ഷികമന്ത്രി രാധാ മോഹന്‍ സിംഗിനോടും മോദി അമര്‍ഷം പ്രകടിപ്പിച്ചിരുന്നുവെന്നും സൂചനകളുണ്ട്.

വിലവര്‍ദ്ധനവ് മാത്രമല്ല, ദാദ്രിയിലേയും ഹരിയാനയിലെ ദളിത് കുട്ടികളുടെയും കൊലപാതകവും സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ മന്ത്രിമാരെയും നീക്കം ചെയ്യാനാണ് മോദിയുടെ തീരുമാനമെന്നാണ് സൂചന.