തൃശൂരില്‍ യുഡിഎഫ് സന്തോഷത്തോടെ പ്രതിപക്ഷത്തിരിക്കുമെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

single-img
9 November 2015

adamതൃശൂരില്‍ യുഡിഎഫ് സന്തോഷത്തോടെ പ്രതിപക്ഷത്തിരിക്കുമെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. മകളെ മേയറാക്കാന്‍ താന്‍ ആരുടെയും കാലുപിടിക്കാന്‍ പോയിട്ടില്ല. തൃശൂരില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് വലിയ അടിയാണ്. തിരുത്തി മുന്നോട്ടുപോകുമെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. തന്റെ മകളായതുകൊണ്ട് സി ബി ഗീതയെ വേദനിപ്പിക്കുന്നത് ശരിയല്ല. ഗീത മത്സരിച്ച് തന്നെയാണ് വിജയിച്ചത് അദ്ദേഹം പറഞ്ഞു.