മന്ത്രി കെ.എം.മാണിയുടെ രാജി:ഇന്നോ നാളെയോ തീരുമാനം ഉണ്ടാകും:.പി.കെ.കുഞ്ഞാലിക്കുട്ടി

single-img
9 November 2015

Kunjaliമന്ത്രി കെ.എം.മാണിയുടെ രാജിയുമായി ബന്ധപ്പെട്ട്  ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്ന്പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും, കെ.പി.സി.സി പ്രസിഡന്റും, കെ.എം മാണിയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ രാജിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അഭിപ്രായം പറയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫ് അടിയന്തിര നേതൃയോഗം ഉടന്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.