തീരുമാനം ഇന്ന്;മാണിയുടെ രാജിക്ക് സമ്മര്‍ദ്ദമേറി

single-img
9 November 2015

23tv_mani_jpg_1526934gമന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തെക്കുറിച്ച് ചൊവ്വാഴ്ച നടക്കുന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയോഗത്തിനുശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ധനമന്ത്രി കെ.എം മാണി. ഹൈക്കോടതി വിധിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.എം മാണി ആരോപിച്ചു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നും മാണി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കോടതി പരാമര്‍ശത്തില്‍ അന്തിമ തീരുമാനം വിധിപ്പകര്‍പ്പ് കിട്ടിയശേഷം എടുക്കും.നിയമവ്യവസ്ഥയെ മാനിക്കുന്നയാളാണ് താന്‍. വിധിയെന്നപേരില്‍ മാധ്യമങ്ങളിലൂടെ വരുന്ന കാര്യങ്ങളുടെ സത്യാവസ്ഥ അറിയില്ല. വിധിപ്പകര്‍ക്ക് കിട്ടിയാലെ സത്യാവസ്ഥ വ്യക്തമാവുകയുള്ളുവെന്നും മാണി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്ത് എത്തി. യുഡിഎഫിന്റെ ഉന്നതാധികാരസമിതി ഇന്ന് രാത്രിയോ നാളെ രാവിലെയോ ചേരുമെന്നാണ് വിവരം. മാണിയുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഘടകകക്ഷികളുമായി ഫോണില്‍ സംസാരിച്ചു. മാണി രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ യു.ഡി.എഫ് നേതൃത്വം അദ്ദേഹത്തി​ന്റെ രാജി ആവശ്യപ്പെടുമെന്നാണ് സൂചന.