ബാര്‍കോഴ കേസ്; ഹൈക്കോടതി വിധി മാണിക്കും ഉമ്മന്‍ ചാണ്ടിക്കുമുള്ള ചൂലു കൊണ്ടുള്ള അടിയാണെന്ന് വിഎസ് അച്യുതാനന്ദന്‍

single-img
9 November 2015

v s achuthanandanബാര്‍കോഴ കേസില്‍ ഹൈക്കോടതി വിധി മാണിക്കും ഉമ്മന്‍ ചാണ്ടിക്കുമുള്ള ചൂലു കൊണ്ടുള്ള അടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.  ഈ നാറ്റം സഹിച്ച് എങ്ങനെയാണ് മാണിയും  ചാണ്ടിയും ജനമധ്യത്തില്‍ ഇറങ്ങി നടക്കുകയെന്നും വിഎസ് ചോദിച്ചു. മാണി വിശുദ്ധനാണെന്ന് അകത്തും പുറത്തും വാദിച്ചു കൊണ്ടിരുന്ന മുഖ്യമന്ത്രി നിയമവിരുദ്ധമായ വഴികളിലൂടെ മാണിയെ വെള്ളപൂശാന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രിയും രാജി വെയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. അഴിമതിക്കാരനായ മന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ എങ്ങനെ നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്ന് കോടതി ചോദിച്ചതു തന്നെയാണ് താനും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നതെന്നും വിഎസ് പറഞ്ഞു.

സീസര്‍ പരാമര്‍ശം ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ച്. അതുകൊണ്ട് നാണം ഉണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടുയും രാജി സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും വിഎസ്.