മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ടു

single-img
9 November 2015

umman chandiമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധനമന്ത്രി കെഎം മാണി രാജിയുടെ രാജി ആവശ്യപ്പെട്ടു. കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കെഎം മാണി രാജിവെയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തെത്തി കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം രാജി സംബന്ധിച്ച് തീരുമനമുണ്ടാവും. യുഡിഎഫ് നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

മാണി മന്ത്രിയായി തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന് കോടതി പറഞ്ഞിരുന്നു.  ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിയെ ഹൈക്കോടതി ശരിവെച്ച്. സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി.