എന്‍. ശ്രീനിവാസനെ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി

single-img
9 November 2015

Sreenivasanമുംബൈ: മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെ  ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. ബിസിസിഐ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം. നിലവിലെ ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിനെ പുതിയ ചെയര്‍മാനായും യോഗം നിര്‍ദേശിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രീനിവാസന്‍ യുഗം ഇതോടെ അവസാനമായിരിക്കുകയാണ്. 2014 ജൂണിലാണ് ഇദ്ദേഹം അധികാരത്തിലെത്തുന്നത്. 2013 ഐപിഎല്‍ വാതുവയ്പ്പ് കേസില്‍, ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിരുന്നു.