കണക്ക് പരീക്ഷയ്ക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളില്‍ എത്താന്‍ 20കാരന്‍ ബസ് മോഷ്ടിച്ചു; വിദ്യാര്‍ഥിക്ക് വന്‍ തുക പിഴ ചുമത്തി

single-img
9 November 2015

traffic-signalകൃത്യസമയത്ത് പരീക്ഷാ ഹാളില്‍ എത്താന്‍ 20കാരന്‍ ബസ് മോഷ്ടിച്ചു.  ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേണ്‍ കേപ് പ്രവിശ്യയിലാണ് സംഭവം. വര്‍ഷാവസാന കണക്ക് പരീക്ഷയ്ക്ക് സമയത്ത് എത്താനായിരുന്നു വിദ്യാര്‍ഥിയുടെ സാഹസിക പ്രകടനം. ട്രാഫിക് പോലീസ് വന്‍ തുകയാണ് വിദ്യാര്‍ഥിക്ക് പിഴ ചുമത്തിയിരിക്കുന്നത്.

കൃത്യസമയത്ത് പരീക്ഷയ്ക്ക് എത്താന്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് വിദ്യാര്‍ഥി ബസ് മോഷ്ടിച്ചത്. ബസ് കാത്തുനിന്ന മറ്റ് സുഹൃത്തുക്കളേയും ബസില്‍ കയറ്റി നേരേ സ്‌കൂളിലേയ്ക്കായിരുന്നു യാത്ര. എന്നാല്‍ വിദ്യാര്‍ഥി വണ്ടി സുരക്ഷിതമായി എത്തിക്കുമെന്ന് സുഹൃത്തുക്കളും വിശ്വസിച്ചിരുന്നു .

പക്ഷേ സ്‌കൂളില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് ബസ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.  സ്‌കൂളും വിദ്യാര്‍ഥിക്കതിരെ അച്ചടക്ക നടപടിയെടുക്കാനൊരുങ്ങുകയാണ്. ഏന്തൊക്കെയായലും പോലീസിന്റെ കണ്ണില്‍പ്പെട്ടിട്ടും വിദ്യാര്‍ഥിക്കും സുഹൃത്തുക്കള്‍ക്കും കൃത്യസമയത്ത് പരീക്ഷ എഴുതാന്‍ കഴിഞ്ഞു. വിദ്യാര്‍ഥിക്ക് വേണ്ടി പിഴ തുക അടയ്ക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒട്ടേറെപ്പേരും രംഗത്തെത്തിയിട്ടുണ്ട്.