ഛോട്ടാ രാജന് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച ബംഗലൂരു പൊലീസുകാരും ഉദ്യോഗസ്ഥരും സിബിഐ പ്രതിപട്ടികയില്‍

single-img
9 November 2015

choota rajanബംഗലൂരൂ: അധോലോക രാജാവ് ഛോട്ടാ രാജന് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച ബംഗലൂരു പൊലീസുകാരും ഉദ്യോഗസ്ഥരും സിബിഐ പ്രതിപട്ടികയില്‍. മാണ്ഡ്യ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജനൊപ്പം പേര് പുറത്ത് വിടാത്ത ഉദ്യോഗസ്ഥരും വിചാരണ നേരിടേണ്ടി വരും.   എന്നല്‍ ഇത് സംബന്ധിച്ച് കര്‍ണ്ണാടക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാലിയില്‍ ഛോട്ടാ രാജന്‍ ഇന്റര്‍പോളിന്റെ പിടിയിലായ ഉപയോഗിച്ചുകൊണ്ടിരിന്ന പാസ്‌പോര്‍ട്ട് കര്‍ണ്ണാടകയിലെ മാണ്ഡ്യയിലുള്ള പി മോഹന്‍ കുമാറിന്റെ പേരിലാണ്. 2008ല്‍ നിര്‍മ്മിച്ച വ്യാജ പാസ്‌പോര്‍ട്ടിന്റെ നമ്പര്‍ ജി 9273860 ആണ്. മാണ്ഡ്യയിലെ ഓള്‍ഡ് എംസി റോഡിലെ ആസാദ് നാഗറാണ് വീട്ടുവിലാസമായി നല്‍കിയിരിക്കുന്നത്.

മാണ്ഡ്യയില്‍ നിന്നുള്ള പാസ്‌പോര്‍ട്ടാണ് വെരിഫിക്കേഷന് ശേഷം ഛോട്ടാരാജന്‍ ഉപയോഗിച്ചിരുന്നതെന്ന സിദ്ധാന്തം അംഗീകരിക്കാന്‍ മാണ്ഡ്യ പൊലീസ് തയ്യാറായിട്ടില്ല.മാണ്ഡ്യ വെസ്റ്റ് പൊലീസ് സ്റ്റേഷന് കീഴിലാണ് പാസ്‌പോര്‍ട്ടിലെ വിലാസം വരുന്നത്. പൊലീസുകാരും അധോലോകവും തമ്മിലുള്ള നിയവിരുദ്ധ ബന്ധമാകാം വ്യാജ പാസ്‌പോര്‍ട്ടിന് പിന്നിലെന്ന സാമാന്യ കാര്യവും മാണ്ഡ്യ പൊലീസ് തള്ളുന്നില്ല.