ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; സര്‍ക്കാറിന് നിര്‍ണ്ണായകം

single-img
9 November 2015

Bar kozhaകൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ വിജിലന്‍സ്  ഹൈക്കോടതി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി  വിജിലന്‍സിന് കേസില്‍ ഇത്ര ആശങ്ക എന്തിനാണെന്ന് ചോദിച്ചിരുന്നു. വിജിലന്‍സിനെതിരെ കോടതി വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രമുഖ അഭിഭാഷകന്‍ സിബലിനെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ കോടതി വിധി പ്രതികൂലമായാല്‍ യു.ഡി.എഫ് നേതൃത്വത്തെ അത് സമ്മര്‍ദ്ദത്തിലാക്കും. തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചാല്‍ മന്ത്രി മാണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന ആവശ്യത്തിന് അത് ശക്തിപകരും.

ആരോപണ വിധേയനായ മന്ത്രി കെ.ബാബുവിനേയും ഹൈക്കോടതി വിധി സമ്മര്‍ദ്ദത്തിലാക്കും.മന്ത്രി മാണിയെ സംരക്ഷിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചുവെന്നാന്നും ബാര്‍കോഴക്കേസില്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളും ജനങ്ങളെ സര്‍ക്കാരിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് വിലയിരുത്തല്‍.