ബീഹാറില്‍ ഏകദേശം 9.5 ലക്ഷം വോട്ടര്‍മാര്‍ നോട്ടയ്ക്ക് വോട്ട് ചെയ്തപ്പോള്‍ അതിലും പിന്നിലാണ് ഇടതുപക്ഷത്തിന്റെ സ്ഥാനം

single-img
9 November 2015

notaപട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ ഏകദേശം 9.5 ലക്ഷം വോട്ടര്‍മാര്‍ നോട്ടയ്ക്ക് വോട്ട് ചെയ്തപ്പോള്‍ അതിലും പിന്നിലാണ് ഇടതുപക്ഷത്തിന്റെ സ്ഥാനം.ആകെ വോട്ടിന്റെ 2.5 ശതമാനം പേര്‍ നോട്ടക്ക് വോട്ട് ചെയ്തതായി കണക്ക്.  മോദി തരംഗം അവസാനിച്ചു എന്ന് കാണിക്കുന്ന തിരഞ്ഞെടുപ്പ് ഫലം  243ല്‍ 178 സീറ്റ് നേടിയ മഹാസഖ്യം അധികാരത്തിലെത്തുകയായിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 9,47,276 വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളിലാര്‍ക്കും വോട്ട് ചെയ്യാതിരുന്നത്.