അഞ്ച് മാസങ്ങൾക്കു ശേഷം മാഗി നൂഡിൽസ് വിപണിയില്‍

single-img
9 November 2015

maggiന്യൂഡൽഹി: അഞ്ച് മാസങ്ങൾക്കു ശേഷം മാഗി നൂഡിൽസ് വിപണിയിലെത്തി. കൂടാതെ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റായ സ്നാപ്ഡീലുമായി നെസ്‌ലെ കരാർ ഒപ്പിട്ടിരിക്കുന്നത്.  അനുവദനീയമായ പരിധിയിൽ കൂടുതൽ ലെഡും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ അംശങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നെസ്‌ലെയു‌ടെ മാഗി നൂ‍ഡിൽസ് വിൽപ്പന ഇന്ത്യയിൽ നിരോധിച്ചത്.

ബോംബൈ ഹൈക്കോടതി നിർദേശിച്ച പരിശോധനകളുടെ കടമ്പകളെല്ലാം കടന്ന് മാഗി നൂഡിൽസ് വിപണിയിലേക്ക് വീണ്ടുമെത്തുന്നത്.  മൂന്നു ലാബുകളിലും നടത്തിയ പരിശോധനയിൽ ലെഡിന്റെ അംശം കുറവാണെന്ന് വ്യക്തമായിരുന്നു.

തുടർന്ന് ഹൈക്കോടതി അനുമതി നൽകിയോടെ ഒക്ടോബർ അവസാനം മാഗി വീണ്ടും ഉൽപ്പാദനം തുടങ്ങിയിരുന്നു.  ജൂണിലാണ് ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർ‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ മാഗിയെ നിരോധിച്ചത്.