തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡിസിസി സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ചു

single-img
8 November 2015

John

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡിസിസി സെക്രട്ടറി തൂങ്ങിമരിച്ചു. മാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്ന ജോണിനെ മാനന്തവാടിയിലെ പാര്‍ട്ടി ഓഫിസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനന്തവാടി നഗരസഭയില്‍ 17 സീറ്റുകള്‍ എല്‍ഡിഎഫും 13 സീറ്റുകള്‍ യുഡിഎഫും നേടിയിരുന്നു. പുത്തന്‍പുര വാര്‍ഡില്‍ നാലാം സ്ഥാനത്തെത്തിയ ജോണിന് 39 വോട്ടുകളെ നേടാനായുള്ളൂ. ആറു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥികളും നേടി.

രണ്ട് സ്വതന്ത്രന്‍മാര്‍ക്കും സി.പി.എമ്മിനും പിന്നിലായിരുന്നു ജോണിന്റെ സ്ഥാനം. വി.യു. ജോയ് 346 വോട്ടുകള്‍ നേടിയപ്പോള്‍ എം.സി.സാബു 195 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. സിപിഎം സ്ഥാനാര്‍ഥിയായ സി.പി.മുഹമ്മദ് അലി 184 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ഥി പവിത്രന്‍ 33 വോട്ടുനേടി അഞ്ചാം സ്ാനത്ത് എത്തി.