ബിഹാര്‍ നിയമസഭാ വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ എന്‍.ഡി.എ സഖ്യം നടത്തിയ മുന്നേറ്റങ്ങളെ മറികടന്ന് മഹാസഖ്യം തിരിച്ചുവന്നു

single-img
8 November 2015

Bihar

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ മണിക്കൂറില്‍ എക്‌സിറ്റ്‌പോളുകള്‍ക്കു വിരുദ്ധമായി എന്‍ഡിഎ സഖ്യം മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മഹാസഖ്യം ശക്തമായി തിരിച്ചുവന്നു. ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാസഖ്യം 101 സീറ്റിലും എന്‍ഡിഎ സഖ്യം 92 സീറ്റിലും ലീഡ് ചെയ്യുന്നു.

ബിഹാറിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മഹാസഖ്യത്തില്‍ ജെഡിയു ആണ് ആധിപത്യം പുലര്‍ത്തുന്നത്. 55 മണ്ഡലങ്ങളില്‍ ജെഡിയു ലീഡ് ചെയ്യുന്നു. ആര്‍ജെഡി-37, 84 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്്ട്. കോണ്‍ഗ്രസ് 7 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. വര്‍ഗീയസംഘര്‍ഷം നടന്ന ബാദല്‍പൂരില്‍ ബിജെപിക്കു വ്യക്തമായ ലീഡുണ്്ട്. മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ജി മഗ്ദംപൂരില്‍ ലീഡ് ചെയ്യുന്നു.

ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി ്രപവര്‍ത്തകര്‍ ആഹഌദപ്രകടനങ്ങള്‍ ആരംഭിച്ചെങ്കിലും മഹാസഖ്യം മുന്നിലെത്തിയതോടെ നിര്‍ത്തിവച്ചു.