ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ എന്‍.ഡി.എയ്ക്ക് ലീഡ്

single-img
8 November 2015

bihar-elections-3rd-phase-polling-pti-650_650x400_71446030250ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യുടെ മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ എന്‍.ഡി.എയ്ക്ക് അനുകൂലമാണ്. ആദ്യം ഫലസൂചനകള്‍ പുറത്തുവന്ന മണ്ഡലങ്ങളില്‍ 44 സീറ്റുകളില്‍ എന്‍.ഡി.എ സഖ്യത്തിന് 41 സീറ്റില്‍ ലീഡുണ്ട്.നേരത്തെ  243 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ എക്‌സിറ്റ് പോള്‍ഫലങ്ങള്‍ നാലെണ്ണം മഹാസഖ്യത്തിനും മൂന്നെണ്ണം എന്‍.ഡി.എ സഖ്യത്തിനും ഭൂരിപക്ഷം പ്രവചിച്ചിരുന്നു.സംസ്ഥാനത്തെ പ്രധാന നേതാക്കളായ പ്രതിപക്ഷ നേതാവ് സുശീല്‍കുമാര്‍ മോദി, മുന്‍മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി, ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വിനി എന്നിവരെല്ലാം ലീഡ് ചെയ്യുകയാണ്. ലാലു പ്രസാദ്‌യാദവിന്റെ  മക്കളായ തേജസി യാദവും തേജ് പ്രതാപ് യാദവും മുന്നിലാണ്.