ലീഡ് വിജയമായി തെറ്റിദ്ധരിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷിച്ചത് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും

single-img
8 November 2015

BJP 1

ബീഹാര്‍ വോട്ടെണ്ണലിലെ ലീഡ് വിജയപായി തെറ്റിദ്ധരിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചത് വെറുതെയായി. പാര്‍ട്ടിയുടെ വന്‍ ലീഡ് നില കണ്ട ആവേശം കയറിയ പട്‌നയിലെ ബിജെപി പ്രവര്‍ത്തകരാണ് ലീഡ് വിജയമായി മാറുമെന്ന് ധരിച്ച് ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് അബദ്ധത്തിലായത്.

തുടക്കത്തില്‍ ബി.ജെ.പിയുടെ വോട്ട് ലീഡ് കുതിച്ചതോടെ പ്രവര്‍ത്തകര്‍ 100 കിലോ ലഡുവിനും വെടിക്കോപ്പുകള്‍ക്കും ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ബിജെപിക്ക് വിജയം ഉറപ്പാണെന്നു തശന്നയാണ് പ്രവര്‍ത്തകര്‍ ധരിച്ചത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ബിജെപി ഓഫിസ് സ്ഥിതി ചെയ്യുന്ന ബിര്‍ചന്ദ് പട്ടേല്‍ മാര്‍ഗ് റോഡില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ആര്‍ജെഡിയുടെയും ജെഡിയുവിന്റെയും ഓഫിസുകള്‍ മൗനത്തിലായിരുന്നു.

പക്ഷേ ചിത്രം മാറിയത് പെട്ടെന്നായിരുന്നു. ബിജെപിയുടെ ലീഡ് നില പിന്നോട്ടായതോടെ പടക്കം പൊട്ടിച്ച പ്രവര്‍ത്തകര്‍ കുഴഞ്ഞു. എന്നാല്‍ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയുടെ ജന്‍മദിനം പ്രമാണിച്ചാണ് പടക്കം പൊട്ടിച്ചതെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞത്.