പാവപ്പെട്ടവര്‍ക്ക് നീതി ഇന്നും അപ്രാപ്യമാണെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ

single-img
8 November 2015

downloadകോടതിയെ സമീപിക്കാന്‍ സാധിക്കാത്തതിനാല്‍ പാവപ്പെട്ടവര്‍ക്ക് നീതി ഇന്നും അപ്രാപ്യമാണെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. നിയമത്തിന്റെ പാത സ്വീകരിക്കുന്നതില്‍ ചെലവ് വര്‍ധിച്ചു വരികയാണ്. ഇത് പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പ് വരുത്തുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും പ്രമുഖ അഭിഭാഷകരുടെ ഫീസും കോടതിഫീസും സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്തതാണെന്നും മന്ത്രി പറഞ്ഞു.