ശിവന്‍കുട്ടി മോതിരം തന്നാല്‍ സേവാ വിഭാഗത്തിന്റെ ബാലികാസദനത്തിന് നല്‍കും: വി.വി രാജേഷ്
7 November 2015
ബിജെപിയുടെ വിജയം അംഗീകരിച്ച് ശിവന്‍കുട്ടി മോതിരം തന്നാല്‍ അത് ആര്.എസ്.എസ് സേവാ വിഭാഗത്തിന്റെ ബാലികാസദനത്തിന് നല്‍കുമെന്ന് ബിജെപി സംസ്ഥാന വക്താവ് വി.വി രാജേഷ്.
കാലങ്ങളായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും കഠിന പ്രയത്നങ്ങളുടേയും ഫലമാണ് ഇത്തവണ തെരെഞ്ഞെടുപ്പില്‍ പ്രതിഭലിച്ചത്. ആ വിജയത്തില്‍ സന്തോഷമുണ്ടെന്നും വി.വി രാജേഷ് പ്രതികരിച്ചു.