ചൈനയിലെ ലോകപ്രശസ്തമായ ചില്ലുപാലത്തില്‍ നൂറോളം വനിതകളുടെ യോഗ

single-img
7 November 2015

China

ചൈനയിലെ ലോകപ്രശസ്തമായ ചില്ലുപാലത്തില്‍ നൂറോളം വനിതകള്‍ യോഗാഭ്യാസം നടത്തി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യത്തെയും നിലനില്‍പ്പിനെയും പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചില്ലുപാലത്തില്‍ വച്ചു തന്നെ സാഹസികമായ യോഗ നടത്താന്‍ തീരുമാനിച്ചതെന്ന് യോഗാഭ്യാസത്തിന്റെ സംഘാടകര്‍ പറഞ്ഞു.

അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ചൈനയിലെ ഷിനിസായി ജിയോളജിക്കല്‍ പാര്‍ക്കിലെ ചില്ലുപാലത്തിലാണ് യോഗാ പ്രകടനം അരങ്ങേറിയത്. ഭയത്തോടെ മാത്രം ജനങ്ങള്‍ സഞ്ചരിക്കുന്ന ചില്ലുപാലത്തിലാണ് പെണ്‍കുട്ടികള്‍ യോഗയുമായെത്തിയത്. ഭൗമോപരിതലത്തില്‍ നിന്നും 600 അടി മുകളിലാണ് ഈ ചില്ലുപാലം സ്ഥിതി ചെയ്യുന്നത്.

984 അടി നീളമുള്ള രണ്ടുമലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ആദ്യം മരത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. 2014ലാണ് പാലം ചില്ലുകൊണ്ടു നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിച്ചത്.