ബിജെപിയേ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സാധിക്കും:രാഹുല്‍ ഗാന്ധി

single-img
7 November 2015

rahulബിജെപിയേയും അവരുടെ ഉപദേശകരായ ആര്‍.എസ്.എസിനെയും തകര്‍ക്കാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സാധിക്കുമെന്നും അതിനു സാധിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചു വരുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ഫാസിസ്റ്റ് സംഘടന രാജ്യത്തിന്റെ ഭരണഘടനയേയും അതിന്റെ മുല്യങ്ങളെയും എതിര്‍ക്കുകയും, കേന്ദ്രമന്ത്രിസഭയെ നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.