തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി

single-img
7 November 2015

oomenതദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ മെച്ചപ്പെട്ട വിജയം പ്രതീക്ഷിച്ചിരുന്നു. പരാജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും സര്‍ക്കാര്‍ തലത്തിലും പരിശോധിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തിരിച്ചടിയുടെ കാരണം തുറന്നുപറയാനാകില്ല. അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. യു.ഡി.എഫ് തകര്‍ന്നിട്ടില്ല. 2005ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ യു.ഡി.എഫിന് കോട്ടമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവിധി ഒരു മുന്നറിയിപ്പായി എടുക്കുന്നു. ബി.ജെ.പിയുടെ വിജയം ഗൗരമായി കാണുന്നു. മതേതരത്തിന് ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണി അതീവ ഗൗരവമാണ്. എന്നാല്‍ ബി.ജെ.പിയുടെ വിജയം താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.