ഇടത് തരംഗം; യുഡിഎഫ് തകര്‍ന്നു;ബിജെപിക്ക് നേട്ടം

single-img
7 November 2015

cpmതിരുവന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇടത് മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പില്‍ യുഡി എഫിന് ദയനീയ പരാജയം നേരിട്ടു. ബിജെപിക്ക് ശക്തമായ സാന്നിധ്യം അറിയിച്ചു.  തിരുവന്തപുരം നഗരസഭയില്‍  രണ്ടാം സ്ഥാനത്ത് വന്ന് ബിജെപി പാലക്കാട് നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

തിരുവന്തപുരത്ത് എസ്.എന്‍.ഡി.പി-ബിജെപി കൂട്ടുകെട്ടും മലിന്യ സംസ്കരണ പ്ലാന്റും പ്രചരണ ആയുധമാക്കിയതാണ് ബിജെപിയുടെ മുന്നേറ്റത്തിന് പ്രധാനമായ കാരണം. യുഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിലാണ് വോട്ട് ചോര്‍ച്ച സംഭവിച്ചത്.

രാഷ്ട്രീയ പാര്‍ട്ടിയെക്കാള്‍ വ്യക്തികള്‍ക്ക് മുങ്കണന കൊടുക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കള്‍ നേട്ടം കൊയ്യ്തിരിക്കുന്നത് സ്വതന്ത്രന്മാരാണ്. 857 ലധികം സ്വതന്ത്രന്മാര്‍ വിജയിച്ച തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതാവട്ടെ വെറും 760 വാര്‍ഡുകള്‍ മാത്രമാണ്.   വിജയ ശരാശരിയില്‍ സ്വതന്ത്രന്മാര്‍ക്കും താഴെയാണ് ബിജെപിയുടെ സ്ഥാനം. എന്തായാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപിക്ക് ആത്മവിശ്വാസത്തോടെ നേരിടാം.

തിരഞ്ഞെടുപ്പിനെ നേരിട്ട പ്രമുഖ നേതാക്കളുടെ മക്കള്‍ക്ക് തോല്‍വി നേരിട്ടു. കമ്മ്യൂണിസ്റ്റ് നേതാക്കളായ ഇകെ നയനാരുടേയും എം വി ആറിന്റേയും മക്കള്‍ പരാജയം അറിഞ്ഞു. എസ്.എന്‍.ഡി.പി-ബിജെപി കൂട്ടുകെട്ട് വടക്കന്‍ ജില്ലകളില്‍ വിജയം കണ്ടില്ല. വെള്ളപ്പള്ളിയുടെ പഞ്ചായത്തില്‍ പോലും ബിജെപി ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടെത്.

മൂന്നാം മുന്നണിയെ കേരളം തള്ളിക്കളഞ്ഞതിന്റെ സൂചനയാണിത്. എന്തായാലും വെള്ളാപള്ളി പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.  മേയില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉണ്ടാകുന്നതിനെ ഉറ്റ് നോക്കുകയാണ് കേരളം.

കക്ഷി നില
ഗ്രാമപഞ്ചായത്ത്: യുഡി എഫ്-360 , എല്‍ഡി എഫ്-554, ബിജെപി-13, മറ്റുള്ളവര്‍-14

മുന്‍സിപ്പലിറ്റി: യുഡി എഫ്-40 , എല്‍ഡി എഫ്-44 , ബിജെപി- 1, മറ്റുള്ളവര്‍-0.

കോര്‍പ്പറേഷന്‍:യുഡി എഫ്-2, എല്‍ഡി എഫ്-4, ബിജെപി -0 മറ്റുള്ളവര്‍-0

ജില്ല പഞ്ചായത്ത്:  യുഡി എഫ്-7, എല്‍ഡി എഫ്-7, ബിജെപി-0 മറ്റുള്ളവര്‍-0

ബ്ലോക്ക് പഞ്ചായത്ത്:  യുഡി എഫ്-62, എല്‍ഡി എഫ്-89, ബിജെപി-0, മറ്റുള്ളവര്‍-1