വോട്ടെണ്ണല്‍ തുടങ്ങി ;ആദ്യ ഫലം അല്പസമയത്തിനുള്ളില്‍

single-img
7 November 2015

voting-machineവോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലം അല്പസമയത്തിനുള്ളില്‍. തിരുവനന്തപുരം: വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലം അല്പസമയത്തിനുള്ളില്‍. ആദ്യം അറിഞ്ഞുതുടങ്ങുക മുനിസിപ്പാലിറ്റികളുടെ ഫലമാവും. രണ്ട് മണിക്കൂർകൊണ്ട് ഗ്രാമപ്പഞ്ചായത്തുകളുടെ ഫലമറിയാം. ഏറെ വാർഡുകളുള്ള കോർപ്പറേഷനുകളുടെയും ജില്ലാപ്പഞ്ചായത്തുകളുടെയും ഫലമായിരിക്കും ഏറ്റവും ഒടുവിലെത്തുക. എങ്കിലും ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാവുമെന്നാണ് കരുതുന്നത്.  പൊതുജനത്തിന് ഇൻറർനെറ്റിലൂടെ ഫലമറിയാൻ പ്രത്യേക വെബ്സൈറ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ട്. www.trend.kerala.gov.in എന്നതാണ് വെബ്‌സൈറ്റ് വിലാസം. ശനിയാഴ്ച ഏഴരയോടെ സൈറ്റ് ലഭ്യമായിത്തുടങ്ങും.

എല്ലാ തലത്തിലും വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചതിനാല്‍ ഇതുവരെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി, ഇത്തവണ വോട്ടെണ്ണൽ തുടങ്ങി മിനുട്ടുകൾക്കകം തദ്ദേശസ്ഥാപന വാർഡുകളുടെ ഫലമറിഞ്ഞുതുടങ്ങും.

രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. ആദ്യം തപാൽ വോട്ടുകൾ എണ്ണും. 8.15ഓടെ യന്ത്രങ്ങളിലേതും. ഒരേസമയം എട്ട് യന്ത്രങ്ങളിലെ വോട്ടുകൾ ഒരുമിച്ചെണ്ണും.