ഡല്‍ഹിയിലും മേഖലയിലും പശുവിനെ കൊല്ലുന്നതും ബീഫ് വില്‍പ്പനയും നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

single-img
6 November 2015

beef-ban_1303ed58-7c4f-11e5-b3c0-8280ab8607ff

ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പശുവിനെ കൊല്ലുന്നതും ബീഫ് വില്‍പ്പനയും നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കൂടാതെ, ഗോകുല്‍ ഗ്രാമം എന്ന പേരില്‍ വയസ്സുചെന്ന പശുക്കള്‍, കാളകള്‍ തുടങ്ങിയവയെ പുനരധിവസിപ്പിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും കാട്ടി സ്വാമി സത്യാനന്ദ ചക്രധാരി എന്നയാളാണ് ഹര്‍ജി നല്‍കിയത്.

ഡല്‍ഹി സര്‍ക്കാരിനോട് ജമ്മു കശ്മീരില്‍ നിലവിലുള്ള 1932ലെ രണ്‍ബീര്‍ പീനല്‍ കോഡില്‍ ഉള്ളതുപോലെ ഒരു നിയമം രൂപീകരിക്കാന്‍ ഉത്തരവിടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പശുവിനെ കൊല്ലുന്നതും ബിഫ്, ബീഫ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയും മൂന്നു മാസത്തിനുള്ളില്‍ നിരോധിക്കണമെന്നും കാട്ടി ഹിമാചല്‍പ്രദേശ് ഹൈക്കോടതി അടുത്തിടെ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം കൊടുത്തിരുന്നുവെന്നും ഹര്‍ജ്ജിക്കാര്‍ വാദിക്കുന്നു.