ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് പതിനാറ് പേര്‍ മരിച്ചു

single-img
6 November 2015

1446798519_mariana-brazilബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് പതിനാറ് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മാരിയാനയിലെ മിനാസ് ഗെറെയ്‌സില്‍ മലിനജലം തടഞ്ഞു നിര്‍ത്താന്‍ നിര്‍മ്മിച്ച അണക്കെട്ട് തകര്‍ന്നാണ് അപകടം ഉണ്ടായത് . അണക്കെട്ട് തകര്‍ന്നൊഴുകുന്ന വെള്ളത്തില്‍ രാസവസ്തുക്കളും വിഷാംശങ്ങളും ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ അഞ്ഞൂറിലധികം പേര്‍ ഭവനരഹിതരായി.