ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ പദ്ധതിയുടെ പ്രഖ്യാപനം ദീപാവലിക്ക്‌ മുമ്പ്‌ : പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

single-img
6 November 2015

orop-759വിമുക്‌ത ഭടന്മാര്‍ക്കുള്ള ‘ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍’ പദ്ധതിയുടെ പ്രഖ്യാപനം ദീപാവലിക്ക്‌ മുമ്പ്‌ പ്രഖ്യാപിക്കുമെന്ന്‌ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഈ മാസം 11ന്‌ മുമ്പ്‌ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മനോഹര്‍ പരീക്കറുടെ പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് വിമുക്ത ഭടന്‍മാരുടെ സമര സമിതി നേതാവ് മേജര്‍ ജനറല്‍ സത്ഭീര്‍ സിങ് അറിയിച്ചു.പ്രഖ്യാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് രാജ്യസേവനത്തിന് തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ തിരിച്ചു നല്‍കി പ്രതിഷേധത്തിനൊരുങ്ങുകയാണ്  വിമുക്ത ഭടന്‍മാര്‍. ഇതിന് പിന്നാലെയാണ്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കിയത്‌. നേരത്തെ വിമുക്ത ഭടന്‍മാരുടെ സമരത്തെ തുടര്‍ന്ന് സപ്തംബറില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.