10,500 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി;വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന്‍ നരേന്ദ്ര മോദി

single-img
6 November 2015

NARENDRA_MODI_2511693fദില്ലി: വിദേശ ബാങ്കുകളിലുള്ള 10,500 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ ഇക്കണോമിക് കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യം സാമ്പത്തിക ഭദ്രത കൈവരിക്കുകയാണ്. 1983 മുതല്‍ 2008വരെയുള്ള കാലയളവിനെക്കാളും മികച്ച വ്യാവസായിക വളര്‍ച്ച രാജ്യത്ത് കണ്ടുതുടങ്ങി. സാമ്പത്തിക രംഗം മെച്ചപ്പെട്ടതോടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ദേശീയപാതയുടെ വികസനത്തില്‍ 2012 മുതല്‍ 14 വരെ പ്രതിദിനം പരമാവധി 4 മുതല്‍ 8 കിലോമീറ്റര്‍ ദൂരം പുതിയ പാത നിര്‍മ്മാണമാണ് നടന്നതെങ്കില്‍ ഇപ്പോഴത് പ്രതിദിനം 23 കിലോമീറ്ററില്‍ ആയി മാറിയെന്നും മോദി പറഞ്ഞു.