ദീപാവലി പ്രമാണിച്ച് എയർ ഏഷ്യ നിരക്കുകൾ കുറച്ചു; ടിക്കറ്റുകൾ 1,269 മുതൽ

single-img
6 November 2015

air-asia-planeബാംഗളൂർ: ബജറ്റ് വിമാനകമ്പനിയായ എയർ ഏഷ്യ ഇന്ത്യ  ദിപാവലി പ്രമാണിച്ച് യാത്രാ നിരക്കുകളിൽ ഇളവ് വരുത്തി. 1.269 രൂപ(നികുതി ഉൾപ്പടെ) മുതലാണ് നിരക്കുകൾ ആരംഭിക്കുക. 2016 ജനുവരി 15 മുതൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്കാണ് ഇത് ബാധകം. നവംബർ 8 വരെ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം.

മലേഷ്യൻ വിമാനകമ്പനിയായ എയർ ഏഷ്യയുടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സഹകമ്പനിയാണ് എയർ ഏഷ്യ ഇന്ത്യ. യാത്രാനിരക്കുകൾ ഇങ്ങനെ; ബാംഗളൂർ-കൊച്ചി – 1269 രൂപ (നികുതി ഉൾപ്പടെ), ബാംഗളൂർ-ഗോവ – 1469 രൂപ (നികുതി ഉൾപ്പടെ), ബാംഗളൂർ-ന്യൂഡൽഹി – 3469 രൂപ (നികുതി ഉൾപ്പടെ).

ഇതിനുപുറമെ അന്താരാഷ്ട്ര സർവീസുകൾക്കും നിരക്കുകൾ കുറച്ചിട്ടുണ്ട്. കൊച്ചി-കോലാലമ്പൂർ യാത്രയ്ക്ക് നികുതി ഉൾപ്പടെ 3,399 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ദീപാവലി പ്രമാണിച്ച് കഴിഞ്ഞ ദിവസം എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയവ അവരുടെ ടിക്കറ്റ് നിരക്കുകൾ കുറച്ചിരുന്നു.

ആഗോള വിപണിയിൽ ഇന്ധനവില കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഈ വർഷം നിരവധി തവണ വിമാനകമ്പനികൾ യാത്രാനിരക്കുകൾ കുറച്ചിരുന്നു. 2015 ജനുവരി മുതൽ കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കാലയളവിലെ രാജ്യാന്തര വിമാനയാത്രകളിൽ വർദ്ധനവുണ്ടായി. ഈ കാലയളവിൽ 590 ലക്ഷം ആളുകളാണ് രാജ്യാന്തര വിമാനയാത്രകൾ നടത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.