ബിരിയാണി തീര്‍ന്നു പോയെന്ന് പറഞ്ഞ കാരണത്താല്‍ ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ കുത്തി പരിക്കേള്‍പ്പിച്ചു

single-img
6 November 2015

biriyaniബിരിയാണി തീര്‍ന്നു പോയെന്ന് പറഞ്ഞ കാരണത്താല്‍ ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ കുത്തി പരിക്കേള്‍പ്പിച്ചു. കര്‍ണാടകയിലെ ആന്ധ്രാഹള്ളിയിലാണ് സംഭവം നടന്നത്. 42 കാരനായ ഹോട്ടല്‍ ഉടമ സുന്ദറിനെ  കുത്തി പരിക്കേള്‍പ്പിച്ച സുല്‍ത്താന്‍ പാഷയെ പോലീസ് അറസ്റ്റു ചെയ്തു. രാത്രി വൈകി ഹോട്ടലിലെത്തിയ പ്രതി ചിക്കന്‍ ബിരിയാണി ഓഡര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ ഉടമ ഭക്ഷണ സാധനങ്ങള്‍ കഴിഞ്ഞെന്നും ഹോട്ടല്‍ അടയ്ക്കാന്‍ പോകുകയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും  പ്രതി ഹോട്ടലിന്റെ അടുക്കളയിലേക്ക് കയറി കത്തിയെത്തു ഉടമയെ കുത്തുകയും ചെയ്തു. കുത്തേറ്റ് ആശുപത്രിയിലായ ഉടമയുടെ നില ഗുരുതരമായി തുടരുന്നു.