കർണാടകമന്ത്രിയുടെ ഭാര്യ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

single-img
6 November 2015

anjeneyaബാംഗളൂർ: കർണാടക സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആഞ്ജനേയയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തായി. നിർധനരായ കുട്ടികൾക്ക് ഭക്ഷണം നൽകുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഏഴ് കോടി രൂപയുടെ പദ്ധതിയുടെ കരാർ ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞാണ് കൈക്കൂലി വാങ്ങിയത്.

കരാറുകാർ എന്ന വ്യാജേന എത്തിയ മാധ്യമപ്രവർത്തകനിൽ നിന്ന് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ഒരു പ്രമുഖ ടി.വി. ചാനൽ പുറത്തുവിട്ടത്.

അതേസമയം ഭാര്യ കൈക്കൂലി വാങ്ങിയെന്ന ആരോപണം മന്ത്രി ആഞ്ജനേയ നിഷേധിച്ചു. തന്നെ കരിവാരിതേക്കുന്നതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് ഇതെന്ന് മന്ത്രി പ്രതികരിച്ചു.

എന്നാൽ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ  പ്രതികരണം. ആഞ്ജനേയ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് മുൻ കർണാടക ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ കെ.എസ്.ഈശ്വരപ്പ ആവശ്യപ്പെട്ടു.