ബ്രസീലിൽ അണക്കെട്ട് തകർന്ന് 16 മരണം

single-img
6 November 2015

dam-brasilറിയോ ഡി ജനീറോ: ബ്രസീലിലെ പുരാതന നഗരമായ മരിയാനയിൽ അണക്കെട്ട് തകർന്ന് 16 പേർ മരിച്ചു. ഖനിയിലെ മലിനജലം തടഞ്ഞുനിർത്താൻ നിർമിച്ച അണക്കെട്ടാണ് തകർന്നത്. അണക്കെട്ട് തകർന്ന് ചെമണ്ണ് കലർന്ന വെള്ളം കുത്തിയൊഴുകുകയായിരുന്നു. ഏഴ് കിലോമീറ്റർ അകലെയുള്ള ബെന്റോ റോഡ്രിഗസ് പട്ടണം പൂർണമായി ചളിയിൽ മുങ്ങി വാഹനങ്ങളും വീടുകളും മണ്ണിനടിയിലായി.

ഏകദേശം അഞ്ഞൂറോളം പേർ ഭവനരഹിതരായതായാണ് റിപ്പോർട്ടുകൾ. മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന ആശങ്കയെ തുടർന്ന് കാര്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. രാസവസ്തുക്കളും വിഷാംശമുള്ള വസ്തുക്കളും അടങ്ങുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.