റീപ്പോളിങ് ആരംഭിച്ചു; റീപ്പോളിങ്ങിനിടയിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായതായി റിപ്പോര്‍ട്ട്

single-img
6 November 2015

voting-machineമലപ്പുറം: റീപ്പോളിങ്ങിനിടയിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായതായി റിപ്പോര്‍ട്ട്. മലപ്പുറത്ത് മൂന്ന് ബൂത്തുകളിലും തൃശൂരില്‍ ഒരിടത്തും യന്ത്രങ്ങള്‍ കേടായി. മലപ്പുറത്ത് ചുങ്കത്തറയിലും തൃശൂരില്‍ കൈപ്പമംഗലത്തുമാണ് യന്തങ്ങള്‍ കേടായത്. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് റീപ്പോളിങ് നടക്കുന്ന തൃശൂര്‍, മലപ്പുറം ജില്ലകളിലെ 114 ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു.

മലപ്പുറത്ത് 105 ബൂത്തുകളിലും തൃശൂരില്‍ ഒന്‍പത് ബൂത്തുകളിലുമാണ് റീപ്പോളിങ് നടക്കുന്നത്. മലപ്പുറത്ത് 255 യന്ത്രങ്ങളിലും തൃശ്ശൂരില്‍ 55 എണ്ണത്തിലുമാണ് തകരാര്‍ കണ്ടെത്തിയത്.

മലപ്പുറത്ത് മൂന്ന് നഗരസഭകളിലെയും 44 പഞ്ചായത്തുകളിലെയും ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. നിലമ്പൂര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകളില്‍ പ്രശ്‌നമുണ്ടായത്.  ആദ്യം 12 ബൂത്തുകളില്‍ മാത്രമാണ് പ്രശ്‌നമെന്നറിയിച്ച മലപ്പുറം ജില്ലാ കളക്ടര്‍ രാത്രി വൈകിയാണ് 105 ബൂത്തുകളില്‍ റീ പോളിങ്ങിന് ശുപാര്‍ശ ചെയ്തത്. തൃശ്ശൂര്‍ ജില്ലയില്‍ ചേലക്കര, തിരുവില്വാമല, പഴയന്നൂര്‍, ഏങ്ങണ്ടിയൂര്‍, കൈപ്പമംഗലം, അരിന്പൂര്‍, അന്നമനട ഗ്രാമപ്പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് റീ പോളിങ് വേണ്ടിവന്നത്.