രാജസ്ഥാനില്‍ പിഎസ്‍സി പരീക്ഷയില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ ഹിജാബും പുരുഷന്‍മാരുടെ ഷര്‍ട്ടും പൊലീസ് അഴിപ്പിച്ചു മാറ്റിയതായി പരാതി

single-img
6 November 2015

rajastanരാജസ്ഥാനില്‍  പിഎസ്‍സിയുടെ സിവില്‍ സര്‍വീസ് പരീക്ഷക്ക് ഹാജരായ പരീക്ഷാര്‍ഥികളെ പൊലീസ് അപമാനിച്ചതായി പരാതി. പരീക്ഷക്ക് ഹാജരായ മുസ്‍ലിം പെണ്‍കുട്ടികളുടെ ഹിജാബും ദുപ്പട്ടയും അഴിപ്പിച്ചതായും പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളുടെ ഷര്‍ട്ട് അഴിച്ചുനീക്കിയതായും പരാതി. കോപ്പിയടി തടയാന്‍ എന്ന പേരിലായിരുന്നു ഈ നടപടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പൊലീസിന്റെ നിര്‍ദേശം അനുസരിക്കാത്തവരെ പരീക്ഷയെഴുതുന്നതില്‍ നിന്നു തടഞ്ഞതായും പരാതിയുണ്ട്.