എന്റെ വിവാഹത്തിന്റെ സ്ഥലവും മാസവും തീരുമാനിച്ചവര്‍ തീയതി കൂടി അറിയിച്ചിരുന്നെങ്കില്‍ തനിക്കും തയ്യാറാകാമായിരുന്നുവെന്ന് യുവരാജ് സിങ്
5 November 2015
എന്റെ വിവാഹത്തിന്റെ സ്ഥലവും മാസവും തീരുമാനിച്ചവര്‍ തീയതി കൂടി അറിയിച്ചിരുന്നെങ്കില്‍ തനിക്കും തയ്യാറാകാമായിരുന്നുവെന്ന് യുവരാജ് സിങ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഊഹാപോഹം പ്രചരിപ്പിക്കുന്നവരെ യുവ് രാജ് സിങ് പരിഹസിച്ചത്. ഹര്ഭജന് സിംഗിന്റെ വിവാഹത്തോട് അനുബന്ധിച്ച് യുവരാജ് സിങ് പോസ്റ്റ് ചെയ്ത ഒരു സ്ട്രെയിറ്റ്ഡ്രൈവ് ട്വീറ്റാണ് യുവ്രാജിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളെ ഉണര്‍ത്തിയത്.
ഹര്‍ഭജന്റെ വിവാഹത്തോട് അനുബന്ധിച്ച് ഇനി ദൂസര എറിയരുത് എന്ന് യുവരാജ് ഹര്ഭജന് ട്വീറ്റ് ചെയ്തിരുന്നു. അതിനു മറുപടിയായി ഹര്ഭജന് നിങ്ങള്‍ ലൈനില്‍ എത്തി സ്ട്രെറ്റ് ഡ്രൈവ് കളിക്കണമെന്ന് ട്വീറ്റ് ചെയ്തു. ദീപാവലിയോടെ താനും സ്ട്രെറ്റ് ഡ്രൈവ് കളിച്ച് തുടങ്ങുമെന്നുള്ള യുവരാജിന്റെ മറുപടി ട്വീറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.