മലപ്പുറം,തൃശൂര്‍ ജില്ലകളില്‍ വോട്ടിങ് തടസപ്പെട്ട പോളിങ് ബുത്തുകളില്‍ നാളെ റീപോളിങ്

single-img
5 November 2015

evmമലപ്പുറം,തൃശൂര്‍ ജില്ലകളില്‍ വോട്ടിങ് തടസപ്പെട്ട പോളിങ് ബുത്തുകളില്‍ നാളെ റീപോളിങ് നടത്തും. മലപ്പുറത്ത് 105 ബൂത്തുകളിലേക്കാണ് റീപോളിങ് നടത്തുന്നത്. തൃശൂര്‍ ജില്ലയില്‍ 9 ബൂത്തുകളിലും പോളിങ് നടക്കും. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് തെരഞ്ഞെടുപ്പ് . ജില്ലാ കലക്ടർ ടി. ഭാസ്കരന്റെ ശുപാർശ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.മലപ്പുറത്തേയും തൃശൂരേയും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറ് സംഭവിച്ചത് അസ്വഭാവികമാണെന്നും അതിനെക്കുറിച്ച് ഉടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യതിരഞ്ഞെടെപ്പ് കമ്മീഷണര്‍ കെ.ശശീധരന്‍ നായര്‍ പറഞ്ഞു. മലപ്പുറത്ത് രണ്ട് മണിക്കൂറിലധികം വോട്ടിങ് വൈകിയ ബുത്തുകളില്‍ കൂടുതല്‍ സമയം അനുവദിച്ച് ഇന്ന് തന്നെ പോളിങ് പൂര്‍ത്തിയാക്കി. സി.പി.എം, ലീഗ് നേതാക്കള്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് പോളിങ് സമയം നീട്ടിനല്‍കിയത്. അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ന് വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളില്‍ 74 ശതമാനം പോളിങ് രേഖപ്പെടുത്തി.