കോള്‍ഡ്രോപ്പ്‌ :ടെലിക്കോം കമ്പനികളുടെ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങില്ലെന്ന്‌ രവിശങ്കര്‍ പ്രസാദ്‌

single-img
5 November 2015

Ravi Sankarകോള്‍ഡ്രോപ്പ്‌ വിഷയത്തില്‍ ടെലിക്കോം കമ്പനികളുടെ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങില്ലെന്ന്‌ വാര്‍ത്താവിതരണ വകുപ്പ്‌ മന്ത്രി രവിശങ്കര്‍ പ്രസാദ്‌ . കോള്‍ഡ്രോപ്പ്‌ വിഷയത്തില്‍ ട്രായ്‌ വിധിച്ച പിഴയടക്കമുള്ള നടപടികളുമായി മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ട്രായ്‌ നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന്‌ ടെലിക്കോം കമ്പനികള്‍ ഭീഷണി മുഴക്കിയിരുന്നു. അതേസമയം കഴിഞ്ഞ മാസം 16നാണ്‌ ഓരോ കോള്‍ഡ്രോപ്പിനും ഒരു രൂപ നഷ്‌ടപരിഹാരമായി കമ്പനി ഉപഭോക്‌താവിന്‌ നല്‍കമെന്ന്‌ ട്രായ്‌ വിധിച്ചത്‌.