ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

single-img
5 November 2015

Bloody-knife

ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തിലെ ഞരമ്പുകള്‍ അറുത്ത നിലയിലാണ് മൃതദേഹം സമീപവാസികള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കാമുകന്‍ ഒളിവിലാണ്.

ജ്യോതിയെന്ന ധ്യാന്‍ബാദ് ധന്‍ബാദ് സ്വദേശിനിയെയാണ് അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാമുകനായ അശോകിനൊപ്പം അടുത്തിടെ ഭര്‍ത്താവിനെയും മക്കളേയും ഉപേക്ഷിച്ച് നാടുവിട്ട ജ്യോതി ധ്യാന്‍ബാദില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു.

അടുത്തകാലത്ത് ഇരുവര്‍ക്കും ഇടയിയിലുണ്ടായ പ്രശ്‌നങ്ങളാണ് ജ്യോതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പോലീസ് ജ്യോതിയുടെ കാമുകന് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.