ബീഹാറില്‍ അവസാനഘട്ട പോളിങ് അവസാനിച്ചു;മഹാസഖ്യത്തിന് ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

single-img
5 November 2015

bihar759ബീഹാറില്‍ അവസാനഘട്ട പോളിങ് അവസാനിച്ചു. 57 ശതമാനം വോട്ടര്‍മാര്‍ അഞ്ചാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി. 243 അംഗ നിയമസഭയിലെ 57 സീറ്റുകളിലേക്കാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. നവംബര്‍ 8 ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കും. എന്നാൽ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ പുറത്തുവന്ന ഏഴ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പം.243ല്‍ മഹാസഖ്യം 122 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ-സീവോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. എന്‍.ഡി.എയ്ക്ക് 111 സീറ്റുകളാണ് ടൈംസ് നൗ-സീവോട്ടര്‍ പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ സര്‍വേ എന്‍.ഡി.എയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. ആജ് തക്കിന്റെ എക്സിറ്റ്പോളില്‍ എന്‍ഡിഎയ്ക്ക് ആണ് മുന്‍തൂക്കം.മഹാസഖ്യം 117 സീറ്റ് നേടുമെന്നും, എന്‍ഡിഎ 120 സീറ്റുകള് നേടുമെന്നും ആജ് തക്ക് എക്‌സിറ്റ്‌പോള്‍.ന്യൂസ് നേഷന്‍ മഹാസഖ്യം 120-124 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുമ്പോള്‍ എന്‍.ഡി.എയ്ക്ക് 115-119 സീറ്റുകളും പ്രവചിക്കുന്നു.ചാണക്യ സര്‍വെയില്‍ എന്‍.ഡി.എയ്ക്ക് 155 സീറ്റുകളും മഹാസഖ്യത്തിന് 83 സീറ്റുമാണ് പ്രവചിക്കുന്നത്. അതേസമയം സര്‍വേഫലങ്ങള്‍ തള്ളുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ പ്രതികരിച്ചു.