ഇവിടെ അസഹിഷ്ണുതയില്ല- ബോളീവുഡ് താരങ്ങൾ

single-img
5 November 2015

Salman-Khanരാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന ചിലരുടെ വാദത്തിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്  പ്രശസ്ത ബോളീവുഡ് താരങ്ങൾ. പൂർണമായ തെളിവുകൾ ഇല്ലാതെ രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നാണ് സോനം കപൂർ പറയുന്നത്.
മതത്തിന്റെയോ, ജാതിയുടേയോ പേരിൽ ജനങ്ങളെ തരംതിരിക്കരുതെന്നാണ് സോനത്തിന്റെ വാദം.
നടൻ സൽമാൻ ഖാനും സോനത്തിനെ പിന്തുണച്ചു.‘നമ്മൾ എല്ലാവരും ഇന്ത്യക്കാരാണ്, നമ്മൾ എല്ലാവരും ഒന്നാണ്. അതിൽ ആർക്കെങ്കിലും സംശയമുണ്ടോയെന്നാണ് സൽമാൻ ഖാൻ ചോദിക്കുന്നു. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഷാരൂഖ് ഖാനുമേൽ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.