ഇന്ത്യൻ വംശജൻ ഹരിജീത് സജ്ജൻ കാനഡയുടെ പുതിയ പ്രതിരോധമന്ത്രി

single-img
5 November 2015

harjit-sajjanഒട്ടാവ, കാനഡ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ 30അംഗ കാബിനറ്റിൽ ഇന്ത്യൻ വംശജൻ ഹരിജീത് സജ്ജൻ(45) പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ടു. കനേഡിയൻ ആർമ്ഡ് ഫോർസിൻ ലെഫ്റ്റനന്റ് കേണലായിയിരുന്ന സജ്ജൻ ദക്ഷിണ വാങ്കോവറിൽ നിന്നുമാണ് തെരെഞ്ഞെടുക്കപെട്ടത്.

ഇന്ത്യയിലായിരുന്നു ഹരിജീത് സജ്ജന്റെ ജനനം. അദ്ദേഹത്തിന് അഞ്ച് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം കാനഡയിലേക്ക് താമസം മാറ്റുകയായിരുന്നു.

ബോസ്നിയ, കാണ്ഡഹാർ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ മേഖലകളിലേക്ക് വിന്യസിച്ച കനേഡിയൻ സൈന്യത്തിൽ അംഗമായിരുന്നു അദ്ദേഹം. കാണ്ഡഹാർ പ്രവിശ്യയിൽ താലിബാൻ മുന്നേറ്റത്തെ തടയുന്നതിന് മുഖ്യ പങ്ക് വഹിച്ച ഹരിജീത് സജ്ജന് 2013ലെ കനേഡിയൻ സൈന്യത്തിലെ മെറിടോറിയസ് സർവ്വീസ് മെഡൽ ഉൾപ്പടെ നിരവധി സൈനിക ബഹുമതികളും ലഭിച്ചു.

കനേഡിയൻ പ്രതിരോധമന്ത്രിയായി ഹരിജീത് സജ്ജൻ സ്ഥാനമേറ്റതിന് ശേഷം സിറിയയിൽ ഐസിസിനെതിരെ കാനഡ നടത്തുന്ന പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തും. കൂടാതെ അമേരിക്കയുമായി ചേർന്ന് കാനഡ വിന്യസിപ്പിച്ച യുദ്ധവിമാനങ്ങൾ പിൻവലിക്കുമെന്നും പകരം ഇറാഖ് പട്ടാളക്കാർക്ക് പരീശീലനവും സഹായവും നൽകുമെന്നും പുതുതായി ഭരണമേറ്റ ട്രൂഡോ സർക്കാർ പ്രഖ്യാപിച്ചിരുന്നു.