ഹ്രസ്വചിത്രം വെട്ടൊന്ന് തുണ്ടം പതിനാറ്

single-img
5 November 2015

vetturഒരു കല്യാണ ചെറുക്കന്റെ ജീവിതിത്തിൽ പത്ത് മിനിറ്റിനിടയ്ക്ക് സംഭവിയ്ക്കുന്ന അനുഭവങ്ങൾ രസകരമായി അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് വെട്ടൊന്ന് തുണ്ടം പതിനാറ്. പുറമേ കാണുന്ന ആൾ സ്വകാര്യ ജീവിതത്തിലെ നാലു ചുമരുകൾക്കുള്ളിൽ എത്തുമ്പോൾ വ്യത്യസ്തനായിരിക്കുമെന്ന് ഈ ഹ്രസ്വ ചിത്രം വ്യക്തമാക്കുന്നു. രാജ് മുരളി രാധാകൃഷ്ണനാണ് ഈ ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. എല്ലോ പില്ലോ തോട്ട്‌സിന്റെ ബാനറിലാണ് നിർമ്മാണം.

ഉല്ലാസ് പന്തളം, സുരാജ് അരുൺ, വിഷ്ണു ആർ. പ്രേം, ആഷിഷ് മോഹൻദാസ്, സുധി എന്നിവരാണ് പ്രധാന താരങ്ങൾ. ക്യാമറ : ശരൺ നായർ, എഡിറ്റിംഗ്: വിഷ്ണു ആർ. പ്രേം, സംഗീതം: എൽ. എൽ. ബി., പി.ആർ.ഒ: റഹിം പനവൂർ, പശ്ചാത്തല സംഗീതം: പ്രിൻസ് റ്റി. റെക്‌സ്, മേക്കപ്പ് : ശരത്ത്. ആർ, അസോസ്സിയേറ്റ് ക്യാമറാമാൻ :  അച്യുത്കൃഷ്ണൻ, അസോസ്സിയേറ്റ്
ഡയറക്ടർ : രാജീവ്. ആർ, അസിസ്റ്റന്റ് ഡയറക്ടർ : കിച്ചു,  ഓൺ ലൈൻ പി.ആർ.ഒ: സൂരജ് സുകുമാർനായർ, പബ്ലിസിറ്റി ഡിസൈൻ : പ്രൊ 18 മീഡിയ, സൗണ്ട് എഞ്ചിനീയർ : അനന്തകൃഷ്ണൻ, യൂണിറ്റ് : ചിത്രാഞ്ജലി. ഡിസംബറിൽ ഈ ഹ്രസ്വചിത്രം റിലീസ് ചെയ്യും.