മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് അരുന്ധതി റോയി തിരിച്ചു നല്‍കി

single-img
5 November 2015

Indian writer and political activist Arundhati Royന്യൂഡല്‍ഹി: മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് തിരിച്ചുനല്‍കി ബുക്കര്‍പ്രൈസ് ജേതാവ് അരുന്ധതി റോയി.  രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍  പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കിയ എഴുത്തുകാര്‍, ചിലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പണ്ഡിതര്‍ എന്നിവരോടൊപ്പം അരുന്ധതി റോയിയും ചേര്‍ന്നു.

1989ലാണ് അരുന്ധതി റോയിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഇത് രാഷ്ട്രീയ നീക്കമാണ്. ഈ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. രാജ്യത്ത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അപമാനം തോന്നുന്നുവെന്നും അരുന്ധതി റോയി എഴുതി.

രാജ്യത്ത് ദളിതര്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍, ആക്രമണരാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന ബുദ്ധിജീവികളെ വധിക്കുക, അഭിപ്രായങ്ങള്‍ പറയുന്നവരെ ഭീഷണിപ്പെടുത്തുക, ബീഫ് വിവാദം എന്നീ സംഭവങ്ങളാണ് രാജ്യത്തിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമാണ്.