ഐസിസിന്റെ ബോംബാക്രമണത്തിലാണ് റഷ്യന്‍ വിമാനം തകര്‍ന്നതെന്ന് സംശയിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു

single-img
5 November 2015

russian planകെയ്‌റോ: ഐസിസിന്റെ ബോംബാക്രമണത്തിലാണ് റഷ്യന്‍ വിമാനം തകര്‍ന്നതെന്ന് തെളിവുകള്‍. ഈജിപ്തിലെ സിനായിലുണ്ടായ ദുരന്തത്തിന് പിന്നില്‍  ഐസിസ് ഭീകരരാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ യുഎസ്-യൂറോപ്യന്‍ സുരക്ഷ സ്രോതസുകള്‍ പറയുന്നു. 224 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ റഷ്യന്‍ വിമാന അപകടത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് തിരിച്ച റഷ്യന്‍ വിമാനം എ-321എം പെനിന്‍സുലയിലെ സിനായില്‍ തകര്‍ന്ന് വീണത്. ഈജിപ്ത് സേനയും ഐഎസ് ഭീകരരും നിരന്തര യുദ്ധത്തിലേര്‍പ്പെടുന്ന മേഖലയാണ് സിനായി. ഇറാഖിലും സിറിയയിലും റഷ്യ ഐസിസ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നതിന്റെ പ്രതികാരമാണ് ഭീകര സംഘടന അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ എന്ന കാരണമാണ് തുടക്കം മുതല്‍ അധികൃതര്‍ പറഞ്ഞിരുന്നത്.

സ്‌ഫോടനശേഷിയുള്ള എന്തെങ്കിലും വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ബ്രിട്ടന്‍ സംശയിക്കുന്നത്.  സ്‌ഫോടനമാണ് എന്ന് ഏകദേശം സ്ഥിരീകരിച്ചുവെന്നും എന്നാല്‍ എന്താണ് കാരണമായതെന്ന് ബ്ലാക്ക് ബോക്‌സ് പരിശോധനയ്ക്ക് ശേഷമെ വ്യക്തമാകുകയുള്ളുവെന്നും ഈജിപ്തും അറിയിച്ചു.